നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള കരുക്കള്‍ നീക്കുകയാണ് പാര്‍ട്ടികള്‍ . ഇതവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പത്തോളം എം.എല്‍എമാരെയാണ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് . ഇവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാനം സാക്ഷ്യം വഹിക്കും . കഴിഞ്ഞതവണ കൂടുതല്‍ സ്വതന്ത്രരെ രംഗത്തിറക്കി ജനവിധി തേടിയ സി.പി.എം ഇത്തവണ ആശ്രയിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ ജനകീയ എം.എല്‍.എമാരെയാണ്. നാല് എംഎല്‍എമാരാണ് സി.പി.എമ്മിന്റെ അവസാനഘട്ടപട്ടികയിലുള്ളത്. കഴിഞ്ഞ തവണകളില്‍ കൈവിട്ടസീറ്റുകള്‍ അതത് ജില്ലകളിലെ ഏറ്റവും ജനകീയരായ എം.എല്‍എമാരെ ഇറക്കി തിരിച്ചുപിടിക്കുക എന്നതാണ് സി.പി.എം ഇത്തവണ സ്വീകരിച്ചിരിക്കുന്ന തന്ത്രം.
സി പി എമ്മിന്റെ കോട്ടകള്‍ ആയിരുന്ന കോഴിക്കോടും ആലപ്പുഴയും തിരിച്ചുപിടിക്കാന്‍ എ പ്രദീപ് കുമാറും എം.എ ആരിഫുമാണ് ഇത്തവണ ഒരുങ്ങുന്നത് . ഇവര്‍ക്ക് എതിരാളികളായി യു ഡി എഫ് ഇറക്കുന്നതാകട്ടെ എം.കെ രാഘവനെയും കെ സി വേണുഗോപാലിനെയും .
സി പി ഐ ഇക്കൊല്ലം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത് രാജ്യത്ത് ആകെയുള്ള സിറ്റിംഗ് എം പി യെ മാറ്റി നിര്‍ത്തിയാണ്. മത്സരിക്കുന്ന നാല് സീറ്റുകളില്‍ രണ്ട പേരും സിറ്റിംഗ് എം എല്‍ എമാരാണ് .നെടുമങ്ങാട് എം.എല്‍.എ സി ദിവാകരന്‍ തിരുവനന്തപുരത്ത് മത്സരിക്കുമ്പോള്‍ സിറ്റിങ് സീറ്റായ തൃശൂരില്‍ രാജാജി മാത്യൂ തോമസും മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും രംഗത്തിറങ്ങും.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ഇടം പിടിച്ചു .ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും ഹൈബി ഈഡനും പി.ജെ ജോസഫും ഉണ്ട് .ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിച്ചേക്കും . പല എം എല്‍ എമാരും അവസാന നിമിഷം ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട് . അത്തരത്തിലൊരു സാഹചര്യത്തില്‍ ഷാഫി പറമ്പിലിനോ വി ടി ബലറാമിനോ സാധ്യതയുണ്ട് .
ഇത്ര വ്യാപകമായി എം.എല്‍.എമാര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് വ്യാപകമായ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. അഞ്ച് വര്‍ഷം കൂടെയുണ്ടാകും എന്ന് ഉറപ്പ് കൊടുത്ത മണ്ഡലങ്ങളിലെ ജനങ്ങളോട് ഇവര്‍ എന്ത് മറുപടി പറയുമെന്നതാണ് ആദ്യത്തെ ചോദ്യം. ഉപതിരഞ്ഞെടുപ്പുകള്‍ ഉണ്ടാക്കുന്ന ഭാരിച്ച ചിലവുകള്‍ പൊതുപണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമല്ലേ എന്ന ചോദ്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരും.
This post have 0 komentar
EmoticonEmoticon