കൊച്ചി : എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ ഈ മാസം 12 ന് നടക്കും. രാവിലെ 5.30 ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന മാരത്തോണ്‍ പ്രളയത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷി രാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാരാജാസ് കോളേജ് മൈതാനത്ത് നിന്നാരംഭിച്ച് വില്ലിങ്ടണ്‍ ഐലന്റിലേക്ക് 21 കിലോ മീറ്ററാണ് മാരത്തണ്‍ നടക്കുക. ട്രാന്‍സ്ജെന്റര്‍, ഭിന്നശേഷിക്കാര്‍, ആണ്‍, പെണ്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 8.30 ന് മഹാരാജാസ് കോളേജില്‍ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. മാരത്തോണിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. കേരള പോലീസ്, നര്‍ക്കോട്ടിക് സെല്ല്, നേവല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മാരത്തോണിന്റെ ഭാഗമാകും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon