ലക്നോ: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ. സിംഗ് മുസഫര്‍നഗര്‍ ജില്ല മജിസ്ട്രേറ്റായ രാജീവ് ശര്‍മക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
ഇതേതുടര്‍ന്ന് അധികൃതര്‍ കേസ് പിന്‍വലിക്കാനുള്ള അനുമതി തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു. ഐപിസിയിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാനൊരുങ്ങുന്നത്.
2013 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന കലാപത്തില്‍ 60 പേര് കൊല്ലപ്പെടുകയും 40,000ത്തോളം പേര് ഭവനരഹിതരാവുകയും ചെയ്തിരുന്നു.
ബിജെപിയുടെ നിരവധി നേതാക്കള്‍ ഈ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം.പിമാരായ സഞ്ജീവ് ബല്യാണ്, ഭാരതേന്ദ്ര സിംഗ്, എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മാലിക്ക് തുടങ്ങിയവരൊക്കെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon