ads

banner

Saturday 1 February 2020

author photo

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതികളിലൊരാളായ വിനയ്​ ശര്‍മ​ സമര്‍പ്പിച്ച ദയാഹർജി രാഷ്​ട്രപതി തള്ളി. ഇന്നലെ രാത്രിയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ ഹർജി കൈമാറിയത്​. ദയാഹരജിക്കൊപ്പം അത്​ തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു​. 

ഇന്ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ വിനയ്​ ശര്‍മ​ ദയാഹർജി സമര്‍പ്പിച്ചത്​. ഇതേ തുടര്‍ന്ന്​ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്​ ഡല്‍ഹി പാട്യാല ഹൗസ്​ കോടതി സ്​റ്റേ ചെയ്യുകയായിരുന്നു. കേസില്‍ ഇനി രണ്ട്​ പ്രതികളാണ്​ രാഷ്​ട്രപതിക്ക്​ ദയാഹർജി സമർപ്പിക്കാനുള്ളത്. അക്ഷയ്​ സിങ്​, പവന്‍ കുമാര്‍ എന്നിവരാണ് ഹർജി നൽകാൻ ബാക്കിയുള്ളത്. 

കേസിലെ മറ്റൊരു പ്രതിയായ പവന്‍ഗുപ്​തക്ക്​ സുപ്രീംകോടതി മുമ്ബാകെ തിരുത്തല്‍ ഹരജിയും നല്‍കാം. പ്രതികള്‍ ഹർജികളുമായി മുന്നോട്ട്​ പോയാല്‍ ഈ നിയമനടപടികള്‍ പൂര്‍ത്തിയായതിന്​ ശേഷമാവും വധശിക്ഷ നടപ്പാക്കുക. കേസിലെ പ്രതിയായ മുകേഷ്​ സിങ്​ നല്‍കിയ ദയാഹർജി ജനുവരി 17ന്​ രാഷ്​ട്രപതി തള്ളിയിരുന്നു. 

2012 ഡിസംബര്‍ 16നു രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗം നടന്നത്. പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് ആറു പേർ ചേർന്ന് കൂട്ടമാനഭംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയാക്കുകയായിരുന്നു. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ്​ പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക്​ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ്​ ജുവനൈല്‍ ജസ്​റ്റിസ്​ ബോര്‍ഡ്​ വിധിച്ചത്​. ​

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement