ചെങ്ങന്നൂര്‍: യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് ഞങ്ങള്‍ കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ (700 കോടി) വാഗ്ദ്ധാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് യുഎഇ ഭരണാധികാരിയോട് നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വെക്കുകയും ചെയ്തു. അതെന്തുക്കൊണ്ടാണെന്നറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്ര മോദി വിദേശസഹായങ്ങളൊക്കെ കൈപ്പറ്റിയതാണ്.
പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും ഈ തീരുമാനത്തോടെ യുഎഇയുടെതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കാവുന്ന ഇതിനെക്കാള്‍ വലിയൊരു സഹായം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലകപ്പെട്ടവര്‍ക്ക് 2000 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2500 കോടി കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. അതിനെ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വര്‍ദ്ധനവ് നല്‍കുക. വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുക. തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon