ads

banner

Monday, 2 September 2019

author photo

പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. തുടര്‍ന്ന് പൗരപ്രമുഖരുമായും മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും. രാവിലെ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൂടിയാലോചിച്ച്‌ ഭാവി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും.

കെ എം മാണിയുടെ നിര്യാണം മുതൽ തുടങ്ങിയ ജോസ് കെ മാണി - പി ജെ ജോസഫ് തർക്കങ്ങൾ അവസാനിപ്പിച്ചാകും ഒറ്റക്കെട്ടായി ഇരുവിഭാഗവും പ്രചാരണത്തിന് ഇറങ്ങുക. പ്രചരണത്തിൽ വീണ്ടും തർക്കങ്ങൾ നിലനിന്നാൽ അത് തെരഞ്ഞെടുപ്പ് തോൽവിക്ക് തന്നെ വഴിവെച്ചേക്കും.

ഇന്നലെ, ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങുകയായിരുന്നു. അതേസമയം, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement