തത്‌കാല്‍ ടിക്കറ്റ് വില്പനയിലൂടെ റെയില്‍വേയ്ക്കു കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 25,392 കോടി രൂപയുടെ വരുമാനം ലഭിച്ചെന്ന് വിവരാവകാശ രേഖ. 2016 മുതല്‍ 2019 വരെ തത്‌കാല്‍ ക്വാട്ട ടിക്കറ്റുകളില്‍നിന്ന് 21,530 കോടി രൂപയും തത്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍നിന്ന് 3862 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.
മുൻകൂട്ടി റിസർവ് ചെയ്യാതെ അവസാന നിമിഷം യാത്രയ്ക്കായി റിസർവേഷൻ ടിക്കറ്റുകൾ എടുക്കുന്ന സംവിധാനമാണ് തത്‌കാല്‍. ഇതിന് സാധാരണ റിസർവ് ടിക്കറ്റിനേക്കാൾ ചാർജ് കൂടുതലായിരിക്കും. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തില്‍ ഈടാക്കുന്നത്.
തിരഞ്ഞെടുത്ത ചില തീവണ്ടികളില്‍ മാത്രമായി 1997-ലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004-ല്‍ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. 2014-ല്‍ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 50 ശതമാനം തത്കാല്‍ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്.
2016-17 വര്‍ഷം 6672 കോടിയായിരുന്ന തത്കാല്‍ വരുമാനം 2018-19 വര്‍ഷത്തില്‍ 6692 കോടിയായി. പ്രീമിയം സംവിധാനത്തില്‍മാത്രം 1608 കോടിയുടെ വര്‍ധനയാണുണ്ടായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon