ads

banner

Monday, 2 September 2019

author photo

aമലയാളികളുടെ ആഘോഷ നിറവിന് പൂച്ചാർത്ത് നൽകാൻ ഓണം എത്തുന്നു. ഓണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി ഓണത്തിന് പത്ത് നാളുകൾ. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് നാട്ടുവർത്തമാനം. സംസ്ഥാനത്ത് മിക്കയിടത്തും ഇന്ന് മഴ പെയ്‌തുകൊണ്ടിരിക്കുകയാണ്. അതിനാൽ ഓണം തെളിഞ്ഞ മാനത്തിന് കീഴെയാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം.

മലയാളത്തിന്‍റെ മഹാബലി തമ്ബുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിത്തമ്ബുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്.

ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച്‌ തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement