അസം: അസം അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് കുടൂതല്‍ പേരെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പൗരത്വ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. അന്തിമ ദേശീയ പൗരത്വ പട്ടികയിലെ കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അസം സര്‍ക്കാറിന്‍റെ കണക്കൂകൂട്ടല്‍.
നിലവില്‍ പട്ടികയില്‍ പലരും അനധികൃതമായി കടന്നുകൂടുയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അസം സര്ക്കാര്‍. മുസ്ലിംകള്‍ ഭൂരിപക്ഷമായ അതിര്‍ത്തി ജില്ലകളില്‍ ഇരുപത് ശതമാനം പേരെയും മറ്റു ജില്ലകളില്‍ പത്ത് ശതമാനം പേരെയും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് അസം ആരോഗ്യ ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ഇതിന് പുറമെ നിലവില്‍ പട്ടികയില്‍ നിന്ന് പുറത്തായ പത്തൊമ്പത് ലക്ഷത്തിലധികം പേര്‍ക്കായി കൂടുതല്‍ തളങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.
സര്‍ക്കാര്‍ കണക്കനുസരിച്ച് നാല്‍പത്തിയാറ് കോടി രൂപ ചെലവിട്ട് ജര്‍മന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന് സാദൃശ്യമുള്ള തടങ്കല്‍ പാളയത്തിന്‍റെ നിര്‍മാണം ഗോല്‍പാറയില്‍ പുരോഗമിക്കുകയാണ്. മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന സമാനമായ ഔമ്പത് ക്യാമ്പുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആറ് ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ക്ക് പുറമെയാണിത്. അതേസമയം പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ കടുത്ത ആശങ്കയിലാണ്. പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പലരും ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon