റൂര്‍ക്കി: യുപിയിലും ഉത്തരാഖണ്ഡിലുമായി വ്യാജ മദ്യം കഴിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബാലുപുര്‍ ഗ്രാമവാസികളായ ഫക്കിര, ഇയാളുടെ മകന് സോനു എന്നിവരാണ് അറസ്റ്റിലായത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ ബാലുപുര്‍ ഗ്രാമത്തില്‍ നടന്ന മരണാനന്തര ചടങ്ങിനിടെ മദ്യം കഴിച്ചവരാണു മരിച്ചത്.
ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആയി. ഇന്നലെ 11 പേര് മരിച്ചു. യുപിയിലും ഉത്തരാഖണ്ഡിലും 36 പേര് വീതമാണു മരിച്ചത്. അതിര്‍ത്തി ജില്ലകളായ ഹരിദ്വാറിലും സഹാരന്പുരിലുമുള്ളവരാണു മരിച്ചത്.
This post have 0 komentar
EmoticonEmoticon