ഭോപ്പാല്‍: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതരവിഭാഗക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്. പാക്ക് ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയില്‍ നിന്നും ബിജെപിയും ബജ്‍രംഗ് ദളും പണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച മധ്യപ്രദേശില്‍ വച്ചാണ് ദിഗ്‍വിജയ സിങ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്നവരില്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതര മതക്കാരാണ്. ഇത് മനസ്സിലാക്കേണ്ട വസ്തുതയാണ്. ബജ്‍രംഗ് ദളും ബിജെപിയും ഐഎസ്ഐയില്‍ നിന്നും പണം വാങ്ങുന്നുണ്ട്. ഇത് ഏറെ ഗൗരവമേറിയ വിഷയമാണ്'- ദിഗ്‍വിജയ സിങ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon