ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു സ്വിച്ച്’ ഫീച്ചറാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ജിമെയില്‍ അപ്പുമായി ഒന്നില്‍ കൂടുതല്‍ മെയില്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചവര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. പ്രൊഫൈല്‍ പിക്ചറില്‍ താഴേക്കും മുകളിലേക്കും സൈ്വപ് ചെയ്താല്‍ അക്കൗണ്ട് മാറാന്‍ കഴിയും. ജിമെയിലിന്റെ ഈ പുതിയ അപ്‌ഡേഷനില്‍ ഡാര്‍ക്ക് മോഡിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഐഫോണിന്റെ ജിമെയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സൈ്വപ് ടു സ്വിച്ച് ഫീച്ചര്‍ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല. ജിമെയിലിനൊപ്പം ഗൂഗിളിന്റെ മറ്റ് ആപ്പുകളായ ഗൂഗിള്‍ കോണ്ടാക്ട്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലും സൈ്വപ് ടു സ്വിച്ച് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon