റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന മരിച്ചവരുടെ എണ്ണം 40 ആയി. 200 ലേറെപ്പേരെ കാണാതായി.ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ ഡാം പൊട്ടിയത്. വലെ കമ്പനിയിലെ ഖനനത്തെ തുടർന്നുള്ള ഇരുമ്പ് മാലിന്യം കലർന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം. കുത്തിയൊലിച്ചുവരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകിപോയി. ഡാം തകര്‍ന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ 40 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ടണ്‍കണക്കിന് ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളമാണ് ഡാം തകര്‍ന്ന് ഒഴികിയത്തിയെന്നതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിലുള്ള പ്രതീക്ഷയും ഏറെ കുറെ അസ്തമിച്ചിട്ടുണ്ട്. ചെളിയിൽ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്.
1976 ല്‍ നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നത്.
366 പേരെ കണ്ടെത്താനായിട്ടുണ്ട്. പക്ഷെ ഇനിയും 256 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 23 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon