ടൊവീനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആൻഡ് ദ് ഓസ്കാർ ഗോസ് ടു’ എന്ന സിനിമയുടെ ട്രെയിലർ എത്തി. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം
http://bit.ly/2wVDrVv‘ആൻഡ് ദി ഓസ്കർ ഗോസ് ടു’ ടോവിനോ തോമസ് - സലിം അഹമ്മദ് ചിത്രത്തിന്റെ ട്രെയിലർ എത്തി
Next article
ഈ സ്നേഹത്തിന് തിരികെ തന്നേ പിരിയൂ’ സി.ഐ നവാസ്
This post have 0 komentar
EmoticonEmoticon