വിവാഹനിശ്ചയം ചെയ്ത യുവതിയെ വാട്ട്സ്ആപ്പിലുടെ വിഡഢിയെന്ന് വിളിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇതിനെതിരെ യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കോടതി 20,000 ദര്‍ഹം പിഴ വിധിച്ചു.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം.നിലവില്‍ ഈ മാസം ഷാര്‍ജയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ സഹപ്രവര്‍ത്തകനെ നിസരാണെന്ന് വിശേഷിപ്പിച്ച വ്യക്തി വിചാരണ നേരിടുകയാണ്. മാത്രമല്ല, രാജ്യത്തെ നിയമം അനുസരിച്ച് സാധാരണ ഗതിയില്‍ തമാശയായി പറയുന്ന വാക്കുകളിലെ പരിഹാസം പോലും കുറ്റകൃത്യമാണ്.
അതിനാല്‍ തന്നെ, കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നത് ഇവ നേരിട്ടാണോ അതോ സോഷ്യല്‍ മീഡിയ പോലെയുള്ള നവമാധ്യമങ്ങള്‍ മുഖേനയാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. മാത്രമല്ല, നേരിട്ട് അധിക്ഷേപിക്കുന്നത് രാജ്യത്തെ നിയമനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ ശിക്ഷ ഓണ്‍ലൈന്‍ മുഖനേയുള്ളവയ്ക്ക് കിട്ടുന്നതുമാണ്. കാരണം ഓണ്‍ലൈന്‍ മുഖനേയുള്ള ഇത്തരം അധിക്ഷേപങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ കൂടെ പരിധിയില്‍ വരുന്നതുമാണ്.
This post have 0 komentar
EmoticonEmoticon