ബിയജിംഗ്: ഉപഭോക്താക്കള്‍ക്കായി ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളും ഉടന്‍ വിപണിയിലേക്ക് എത്തുന്നു.അതായത്, ജനുവരി 10ന് പുറത്തിറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. ബ്ലാക്ക്, ബ്ലൂ, പിങ്കിഷ് പര്‍പ്പിള്‍ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.മാത്രമല്ല, ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സറും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഇതിനെല്ലാം പുറമെ, 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന്റെ പ്രേത്യേകത. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും.
കൂടാതെ, ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മാത്രമല്ല, പിന്നില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക് ആയിരിക്കും ഫോണിനുണ്ടാകുക. ഇതിന് ഗ്ലോസിയായി ഫിനിഷും ഷവോമി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 6.7 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം എന്നാണ് റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
This post have 0 komentar
EmoticonEmoticon