തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി വനിതാ മതില് ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില് ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയപാതയിൽ റിഹേഴ്സലിന് ശേഷമാണ് വനിതാ മതിൽ തീർത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്റെ ഇടതുവശത്തു സ്ത്രീകൾ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതിൽ നിൽക്കുക. ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം നടക്കും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്, വിഎസ് അച്യുതാനന്ദന്, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.
മതില് ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്ക്കവലകളില് നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon