അസം: ബിജെപി വെട്ടിലായതോടെ അസമിലെ ദേശീയ പൗരത്വ റജിസറ്റര്‍ പുന:പരിശോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അന്തിമ പട്ടികയില്‍ വന്‍തോതില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന് ബിജെപി അസം നേതൃത്വം പരാതിപ്പെട്ടിട്ടുണ്ട്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ ഉള്‍പ്പെടെ കൃത്യമായ രേഖകളുള്ള പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും ബിജെപി ആരോപിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്. പത്തൊന്‍പത് ലക്ഷം പേരാണ് അന്തിമപട്ടികയില്‍ പുറത്താക്കപ്പെട്ടിരുന്നത്. ഇത് ബിജെപി അവകാശപ്പെട്ടതിനേക്കാള്‍ കുറവാണ്.
HomeUnlabelledവെട്ടിലായി ബിജെപി; അസമിലെ ദേശീയ അന്തിമ പട്ടികയില്‍ വന്‍തോതില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന് ബിജെപി അസം നേതൃത്വം
Monday, 2 September 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon