ads

banner

Sunday, 6 January 2019

author photo

തിരുവനന്തപുരം: കേരള കോളജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ഏഴിന് ആരംഭിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് എക്‌സോട്ടിക്ക(Sports Exotica) സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള കോളജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപാണ് ഈമാസം ഏഴുമുതല്‍ ഫെബ്രുവരി മൂന്നുവരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. തലശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രാഥമിക മല്‍സരങ്ങള്‍ നടക്കുന്നത്. മാത്രമല്ല, കേരള കോളജ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സജ്ജീകരണങ്ങളോടു കൂടി നിരവധി സര്‍വകലാശാലകളെ ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി ഒരു ടൂര്‍ണമെന്റ് നടത്തുന്നത്. 

കൂടാതെ, കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന കെസിഎയുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുകയാണ് ടൂര്‍ണമെന്റിലൂടെ സ്‌പോര്‍ട്‌സ് എക്‌സോട്ടിക്ക ചെയ്യുന്നത്. മാത്രമല്ല, മൂന്നു മേഖലകളായി തിരിച്ചാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് ഫൈനല്‍ മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റില്‍ നടത്തും. പിങ്ക് ബോളുകള്‍ ഉപയോഗിച്ചാണ് മല്‍സരങ്ങള്‍ നടത്തുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement