ആലപ്പുഴ: ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരാംവിധം ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളില്‍ 3ഏ ടവറുകള്‍ 4ഏ യിലേക്ക് മാറ്റിക്കൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയില്‍ ഇത് ആദ്യമായാണ് ബി.എസ്.എന്‍.എല്‍ 4ഏ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. നിലവിലുള്ള 92 3ഏ ടവറുകളാണ് 4ഏ യിലേക്ക് ഇതിനായി മാറ്റിയിരിയ്ക്കുന്നത്. ആദ്യഘട്ടമെന്നോണം ഇവിടങ്ങളിലാണ് 4ജി സേവനം നടപ്പിലാക്കുന്നത്.ജില്ലയിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ 4G സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കൂടുതല്‍ 4G ഉപകരണങ്ങള്‍ എത്തുന്ന മുറക്ക് ഇവിടങ്ങളില്‍ 4G സേവനങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും.
മാത്രമല്ല, വേഗതയാര്‍ന്ന ഡൗണ്‍ലോഡിങ്ങിനൊപ്പം കൂടുതല്‍ മികച്ച ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 4G സേവനത്തിലൂടെ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ, ബി.എസ്.എന്‍.എല്‍ ഇന്ത്യയില്‍ ആദ്യമായി 4G സേവനങ്ങള്‍ ആരംഭിച്ചത് കേരളത്തില്‍ ഇടുക്കി ജില്ലയിലാണ്. ഇതിനുപുറമെ തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ മേഖലകളിലും ബി.എസ്.എന്‍.എല്‍ 4G സേവനങ്ങള്‍ അടുത്തിടെ ലഭ്യമാക്കിയിരുന്നു. മാത്രമല്ല, ബി.എസ്.എന്‍.എല്‍ 4G സേവനങ്ങള്‍ നടപ്പാക്കുന്ന മേഖലകളിലുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റ്ററുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി കൈവശമുള്ള 3G/2G സിം കാര്‍ഡുകള്‍ മാറി 4ജി സിം ആക്കുവാനുള്ള സൗകര്യം ബി.എസ്.എന്‍.എല്‍ ഒരുക്കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon