ന്യൂഡല്‍ഹി: രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 2004- 2006 സാമ്ബത്തിക വര്‍ഷത്തില്‍ യുകെ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ആദായ നികുതി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കണക്കിലെടുത്ത് രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശപൗരനെന്ന ആരോപണത്തെ തുടര്‍ന്ന് അമേത്തിയില്‍ രാഹുല്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ എംപിയായിരിക്കേയാണ് രാഹുല്‍ യുകെ പൗരനെന്ന പേരില്‍ നികുതി അടച്ചത്.
രാഹുല്‍ ഗാന്ധി ബ്രീട്ടിഷ് പൗരനാണെന്ന് അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ രവി പ്രകാശാണ് ആരേപണം ഉന്നയിച്ചത്. ഇത് തെറ്റാണെന്ന് രാഹുലിന്റെ അഭിഭാഷകന് സമര്‍ത്ഥിക്കാന്‍ കഴിയാതിരുന്നതോടെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചു. അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
This post have 0 komentar
EmoticonEmoticon