2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍. ദക്ഷിണാഫ്രിക്കയുടെ അവിഭാജ്യ ഘടകമായി മാറിയ ഇംറാന്‍ താഹിറാണ് 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വ്യക്തമാക്കിയത്. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയാണ് ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് 39 കാരനായ താഹിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം പറഞ്ഞു. 2015ല്‍ ടെസ്റ്റിനോട് ഗുഡ്‌ബൈ പറഞ്ഞ താഹില്‍ ട്വന്റി20യില്‍ തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി 95 ഏകദിനങ്ങളില്‍ നിന്ന് 156 ഉം ടെസ്റ്റില്‍ 20 കളികളില്‍ നിന്ന് 57 ഉം ടി20യില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 62 ഉം വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon