കൊച്ചി: എറണാകുളം ഗാന്ധിനഗറിലെ ഫ്ലാറ്റില്‍ തീപിടുത്തം. മാലിന്യസംസ്കരണ സംവിധാനത്തിൽ നിന്ന് തീ ആളുകയായിരുന്നു. എന്നാൽ അഗ്നിശമന സേന ഉടൻ എത്തിയതിനാൽ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗാന്ധിനഗറിലെ സ്വപ്നിൽ ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളെത്തി ബാക്കി താമസക്കാരെയും ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള് തുടങ്ങി. മൂന്ന് മണിയോടെ തീ പൂർണമായും നിയന്ത്രിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon