ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ്. മമത ബാനര്‍ജിയുടെ അനന്തിരവനും പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അഭിഷേക് ബാനര്‍ജി.
'അമ്മായിയുടെയും അനന്തിരവന്‍റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്' എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനർജിയുടെ നടപടി. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അഭിഷേക് ബാനർജി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon