കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ കേസില്‍ അധ്യാപകന്‍ നിഷാദ് വി മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടന്നു കളയാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുക്കം പൊലീസ് നോട്ടീസ് തുടർ നടപടിക്കായി സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൊതു പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇക്കുറിയും അത് നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് പുറത്തായത്. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലും കൃത്രിമത്വം നടന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവശേഷം ഒളിവിലായ അധ്യാപകര്‍ക്ക് വേണ്ടി തമിഴ്നാട്, കര്‍ണ്ണാടകം എന്നിവടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണന്‍ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിലെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായി കണ്ടെത്തിയത്.
സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും പ്രിന്‍സിപ്പല്‍ അടക്കം 3 അധ്യാപകരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. സംഭവശേഷം ഒളിവിലായ അധ്യാപകര്‍ക്കു വേണ്ടി തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും അന്വേഷണം നടക്കുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon