ads

banner

Tuesday, 5 March 2019

author photo

കോഴിക്കോട്: കടം എഴുതി തള്ളാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടക്കെണിയില്‍ പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്  സംസ്ഥാനത്ത്   ദിവസേന വര്‍ധിച്ച് വരുമ്പോള്‍ സര്‍ക്കാര്‍ അവരെ ഞെക്കിക്കൊല്ലാന്‍ കൂടി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വയനാട്ടിലും, ഇടുക്കിയിലും എന്ന് വേണ്ട എല്ലാ സ്ഥലത്തും ഇത് തന്നെയാണ് അവസ്ഥയെന്നും ചെന്നിത്തല പറഞ്ഞു.

രാജസ്ഥാനിലും, മധ്യപ്രദേശിലുമെല്ലാം കടം എഴുതി തള്ളിയത് പോലെ കേരളത്തിലെ കര്‍ഷകരുടേയും കടം എഴുതി തള്ളാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അവിടങ്ങളില്‍ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കൊടിപിടിച്ച് നടന്നവരാണ് കേരളം ഭരിക്കുന്നത്. പക്ഷെ ഇവിടെയെത്തുമ്പോള്‍ അവര്‍ കര്‍ഷകരെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മലബാര്‍ മേഖലാ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇത് മാത്രമാണ് കര്‍ഷകരെ നിലവില്‍ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. മൊറട്ടോറിയം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അത് കടം നീട്ടിക്കൊടുക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. കടം എഴുതിത്തള്ളല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി  കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement