തിരുവനന്തപുരം: കടല്‍ മാര്‍ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നാവിക സേന. ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നുവെന്ന് സുനില്‍ ലാംബ പറയുന്നു. നേരത്തെ കേന്ദ്ര ഇന്റലിജന്‍സും മുന്നറിപ്പ് നല്‍കിയിരുന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടലില്‍ അസാധാരണമായി അന്തര്‍ വാഹിനികളുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചാല്‍ നാവികസേന, ഫിഷറീസ് വകുപ്പ് തുടങ്ങിയവയെ അറിയിക്കണമെന്ന് ഫിഷറീസ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
25- 30 ദിവസം വരെ കടലില്‍ മുങ്ങി കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജ്ജിംഗിനായി മുകള്‍ത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon