തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം. പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ അടങ്ങിയ ഉന്നത തല സമിതിയാണ് വിഷയം പരിഗണിച്ചത്.
This post have 0 komentar
EmoticonEmoticon