മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാന്പത്തിക സംവരണം ഭരണഘടനാ പരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ.ചെലമേശ്വര്‍. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കാനാണ് ഭരണഘടന പാര്‍ലമെന്റിനെയും നിയമസഭയെയും അനുവദിക്കുന്നത്. സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം സാധുവല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം കോടതി കടക്കുമോ എന്നു കാത്തിരുന്നു കാണാം. ഭരണഘടന ഇതിന് സാധുത നല്‍കുന്നില്ല എന്ന് തനിക്ക് പറയാന്‍ കഴിയുമെന്നുംചെലമേശ്വര് പറഞ്ഞു.
എട്ട് ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാന്പത്തിക സംവരണ ബില്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon