ന്യൂഡൽഹി: മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദി പ്രസ്താവനയെ കുറിച്ചുള്ള സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വാദം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. മുസ്‍ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന്് തെളിവ് എവിടെയെന്നു രാജ ചോദിക്കുന്നു. തെളിവുണ്ടെങ്കില്‍ എല്‍ഡിഎഫ് യോഗത്തില്‍ വയ്ക്കണം. പി.മോഹനന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. കേരള പൊലീസ് സ്വന്തം നിലയ്ക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാവോയിസം വെറും ക്രമസമാധാനപ്രശ്നമല്ല. രാഷ്ട്രീയസാമൂഹികവശങ്ങളുണ്ടെന്നും രാജ വിശദീകരിച്ചു.
അതേസമയം, പ്രസ്താവനയിൽ വിശദീകരണവുമായി മോഹനൻ രംഗത്തെത്തി. ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്‍ഫ്രണ്ടിനെയെന്ന് മോഹനൻ പറഞ്ഞു. മാവോയിസ്റ്റുകളും പോപ്പുലര്‍ഫ്രണ്ടും കേരളത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നത് പാര്‍ട്ടിയുടെ പൊതുനിലപാടെന്നും മോഹനന്‍ ആവര്‍ത്തിച്ചു. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നും പി മോഹനനന്‍ പറഞ്ഞു. തന്റെ പരാമർശം എൻ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനുമെതിരാണ്. ഇസ്്ലാമിക തീവ്രവാദമെന്നു പഞ്ഞാൽ എല്ലാ മുസ്്ലിംങ്ങളുമല്ല, തന്റെ പ്രസ്താവനയെ എതിർത്തു കൊണ്ട് മുസ്ലിം ലീഗ് എന്തിനാണ് എൻഡി.എഫിനെ ന്യായീകരിക്കുന്നതെന്നും പി.മോഹനന് ചോദിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon