തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പരാമര്‍ശം കുറ്റസമ്മതമെന്ന് കെ സുധാകരൻ എംപി. "സിപിഎമ്മാണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നത്. തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഎം ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അറിയുന്ന കാര്യം തന്നെയാണ് മോഹനൻ പറഞ്ഞത്. ഇരുവരുടേതും ഒരേ നിലപാടാണെന്നും സുധാകരന്‍ ആരോപിച്ചു.
"മോഹനന്‍റേത് വൈകിവന്ന തിരിച്ചറിവാണ്. പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പാണ്. മോദിയെ അനുകരിക്കുകയാണ് പിണറായിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകൾക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ വാക്കുകളാണ് വിവാദമായത്. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും മോഹനന്‍ ആരോപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon