ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സമാന മനസ്‌കരുമായി പാര്‍ട്ടികളുടെ പിന്തുണ തേടുമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 80 സീറ്റുകളിലും മല്‍സരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും സമാനമനസ്കരായ പാര്‍ട്ടികള്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനായി ലക്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എസ്.പി ,ബി.എസ്.പി സഖ്യത്തെ പിണക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സഖ്യത്തിന്‍റെ ഭാഗമായ ആര്‍.എല്‍.ഡിക്ക് രണ്ട് സീറ്റുകള്‍ മാത്രം നല്‍കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിങ് അതൃപ്തനാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി അജിത് സിങ് ചര്‍ച്ച നടത്തിയേക്കുെമന്നാണ് സൂചന. സമീപകാലത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം സംസ്ഥാനത്തും കോണ്‍ഗ്രസ് തുടരും. ഇതിന്‍റെ ഭാഗമായി പ്രയാഗ്‍രാജില്‍ നടക്കുന്ന കുംഭമേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഭാഗമാകും. വാരണാസിയില്‍ കര്‍ഷകറാലി സംഘടിപ്പിക്കും. അധികാരത്തിലെത്തിയാല്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക സംവരണം കൊണ്ടുവരുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon