ശബരിമല: ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അരയ സമുദായമാണു തേനഭിഷേകം നടത്തിയിരുന്നത് എന്നാണു പറച്ചില്‍. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്‍ മല ചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ടു മൂടി. കാനന ക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായി. ഇത്തരത്തില്‍ നിരവധി തവണ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. ആചാരം ഏത്, ആചാരവിരുദ്ധം ഏത് എന്നീക്കാര്യത്തില്‍ ചര്‍ച്ച വേണം.
യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോര്‍ഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണു ബോര്‍ഡ്. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ല. യുവതീപ്രവേശനത്തില്‍ കോടതി വിധി വരട്ടെ.തന്നെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ച കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണം. രാമന്‍ നായരെ പോലും നേരെ നോക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണത്. മുന്നണിയും പാര്‍ട്ടിയും മാറി മാറിപ്പോകുന്നവര്‍ക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ തീര്‍ഥാടകര്‍ക്കു സൗജന്യ സര്‍വീസ് ഒരുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി മോഡല്‍ സര്‍വീസിനാണു ശ്രമം. ഗതാഗത സെക്രട്ടറി അടക്കമുള്ളവരുടെ പരിഗണനയിലേക്ക് ഈ നിര്‍ദേശം വിടുകയാണ്. സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ബസുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തെക്കുറിച്ചല്ല ഭക്തരുടെ ലാഭത്തെക്കുറിച്ചാണു ചിന്ത.
ക്രമീകരണങ്ങള്‍ മുന്നോട്ടു പോയാല്‍ വിഷുവിന് ഇതു നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. നിലവില്‍ കെഎസ്ആര്‍ടിസിയാണു പ്രത്യേക ചാര്‍ജ് ഈടാക്കി പമ്പ നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
This post have 0 komentar
EmoticonEmoticon