പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 91 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.
ആന്ധ്രപ്രദേശ് (25 സീറ്റ്), തെലങ്കാന (17 സീറ്റ്) സംസ്ഥാനങ്ങളിലെ വോെട്ടടുപ്പ് പൂർത്തിയാകും. ഉത്തർപ്രദേശ് (എട്ട്), അസം(അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാൾ (രണ്ട്), ബിഹാർ (നാല്), ത്രിപുര (ഒന്ന്), അരുണാചൽപ്രദേശ് (രണ്ട്), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മു-കശ്മീർ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂർ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാൻഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, ലക്ഷദ്വീപ് എന്നിങ്ങനെയാണ് ഇന്ന് വിധിയെഴുതുന്നത്.
തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി - ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു.
രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കുമ്പോൾ കോൺഗ്രസ്സും - ബിജെപിയും നേർക്കുനേർ പോരാടുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ മോദി ഭരണത്തിലെ പാളിച്ചകളും രാജ്യത്തുണ്ടായ വർഗീയതയും ഉയർത്തി കാണിച്ചാണ് കോൺഗ്രസ് പ്രചാരണം നയിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon