ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ മോഷണം നടത്തി 85 ലക്ഷത്തിന്റെ ഫ്‌ലാറ്റ് വാങ്ങിയ കള്ളന്‍ പിടിയില്‍.പോക്കറ്റടിച്ചും മാലപൊട്ടിച്ചും കിട്ടിയ കാശുകൊണ്ടാണ് ഇയാള്‍ 85 ലക്ഷത്തിന്റെ ഈ ഫ്‌ലാറ്റ് വാങ്ങിയത്. അതിനാല്‍,സംഭവത്തില്‍ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ആന്ധ്ര സ്വദേശി വെങ്കടേഷ് (32)നെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഫ്‌ലാറ്റില്‍ നിന്ന് 550 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.
ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ബെംഗളൂരുവിലെത്തി കവര്‍ച്ച നടത്തിയ ശേഷം മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. എന്നാല്‍, ബസവേശ്വര നഗറിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വെങ്കടേഷ് മാല പൊട്ടിക്കുന്നതു കണ്ടത്. അതേ തുടര്‍ന്ന്, ഗുണ്ടാപ്പട്ടികയില്‍ പേരുള്ള ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്ധ്ര അനന്ത്പുര്‍ പൊലീസ് കൈമാറിയതോടെ അറസ്റ്റിനു വഴിയൊരുങ്ങിയത്.
This post have 0 komentar
EmoticonEmoticon