കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. വൈകിട്ട് എറണാകുളം മറൈൻഡ്രൈവിൽ ബൂത്ത് തലം മുതലുളള ഭാരവാഹികൾ പങ്കെടുക്കുന്ന കൺവെൻഷനിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. പാര്‍ട്ടി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ 50,000 പ്രതിനിധികള്‍ പങ്കെടുക്കും. തുടർന്ന് യുഡിഎഫ് നേതാക്കളുമായും കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കുടക്കും. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന രാഹുൽ അവരുമായി ഒരു മണിക്കൂറോളം ചെലവഴിക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും ഘടകകക്ഷി നേതാക്കളുമായി രാഹുൽ സംസാരിക്കും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമാക്കുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയവും സംബന്ധിച്ചും രാഹുലിന്‍റെ സന്ദർശനത്തിനുശേഷമേ തീരുമാനമാകൂ. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷന്‍റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കൾ തേടുന്നുണ്ട്. സിറ്റിങ് എം പി മാർ തന്നെ മൽസരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങൾ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചർച്ചകൾ തുടരുന്നത്.
ജയസാധ്യത കണക്കിലെടുത്ത് ഉമ്മൻചാണ്ടി അടക്കമുളള നേതാക്കൾ മൽസരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് തന്നെ നേരത്തെ പസ്യമായി ആവശ്യപ്പെട്ടതാണ്. ഇക്കാര്യവും കോൺഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ചയിൽ ചർച്ചയാകും.
This post have 0 komentar
EmoticonEmoticon