പാല: പാലാ രാമപുരം റൂട്ടില്‍ ചക്കാംപുഴയില്‍ കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്കു പരിക്ക്. മൂന്ന് തീര്‍ഥാടകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കുമാണു പരിക്കേറ്റത്. ഇവരെ പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. പാലായില്‍നിന്നു രാമപുരത്തേക്കു പോയ പൊലീസ് ബസിലാണു ട്രാവലര്‍ ഇടിച്ചത്. അതിനിടെ, പരിക്കേറ്റവരുമായിപ്പോയ ആംബുലന്‍സ് പാലാ നഗരത്തില്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാല വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്.
http://bit.ly/2wVDrVvHomeUnlabelledഅയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്ക് പരിക്ക്
This post have 0 komentar
EmoticonEmoticon