വാഷിംഗ്ടണ്‍: അമേരിക്കയിൽ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കർ സ്ഥാനത്തെത്തുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ 434 അംഗ സഭയില്‍ 235 സീറ്റുകള്‍ നേടി മിന്നുന്ന ജയമാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. ജനപ്രതിനിധി സഭയിലെ വനിതാ പ്രാതിനിധ്യവും വര്‍ധിച്ചു. ഹൗസിലെ പുതിയ അംഗങ്ങളില്‍ 102 പേര് വനിതകളാണ്.
റാഷിദ ത്‍ലാബ്, ഇഹാന്‍ ഉമർ എന്നിവരാണ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിലെത്തിയ മുസ്‍ലീം വനിതകൾ. ഡെമോക്രാറ്റുകളുടെ സുരക്ഷിത സീറ്റുകളിൽ നിന്നാണ് ഇരുവരും വിജയിച്ചത്. ഫലസ്തീന്‍ വംശജരാണ് റാഷിദയുടെ മാതാപിതാക്കൾ. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് അമേരിക്കയിലെത്തിയാണ് ഇഹാന്‍.
കോണ്‍ഗ്രസിലെത്തിയ പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡ് അലക്സാഡ്രിയ ഒസ്കാസിയോ കോർട്ടെസിനാണ്. പത്ത് തവണ കോണ്‍ഗ്രസ് അംഗമായ ജോ ക്രോളിയെയാണ് അലക്സാട്രിയ തോൽപ്പിച്ചത്. ഡെബ് ഹലാന്‍ഡ്, ഷാരിസ് ഡേവിഡ്സ് എന്നിവരാണ് കോണ്‍ഗ്രസിലെ ആദ്യ തദ്ദേശീയരായ അമേരിക്കന്‍ വനിതകള്‍.
മസാച്ചുസെറ്റിൽ നിന്നുള്ള ആദ്യ കറുത്ത വർഗക്കാരിയായ സെനറ്റർ എന്ന വിശേഷണം അയനാ പ്രെസെലി സ്വന്തമാക്കി. മിഷേൽ കപൂനോയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള അയാനയുടെ രംഗപ്രവേശനം. വെറോനിക്ക എസ്കോബാറും സിൽവിയ ഗ്രസിയയുമാണ് ടെക്സാസിൽ നിന്നുള്ള ആദ്യ ലാറ്റിന്‍ അമേരിക്കകാരായ കോണ്‍ഗ്രസ് അംഗങ്ങൾ.
This post have 0 komentar
EmoticonEmoticon