തിരുവനന്തപുരം: ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പരുമല ആശുപത്രിയിൽവച്ചാണ് ബാവയെ മുഖ്യമന്ത്രി സന്ദർശിച്ചത്. സെമിത്തേരി ബില്ലിൽ സർക്കാരിനെതിരെ കഴിഞ്ഞദിവസം കാതോലിക്കാ ബാവ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്ക് ഒപ്പം, എംഎൽഎമാരായ വീണ ജോർജ്, രാജു എബ്രഹാം, സജി ചെറിയാൻ തുടങ്ങിയവരും ഉണ്ടായിരുന്നു. അടൂരിൽ നടന്ന പൊതുപരിപാടിക്ക് ശേഷം, തിരുവല്ലയിലേക്കുള്ള യാത്രാമദ്ധ്യയാണ് പിണറായി വിജയൻ പരുമലയിൽ എത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon