തിരുവനന്തപുരം: മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം നിയമങ്ങൾ ചുമത്താൻപാടുള്ളുവെന്നാണ് കേരളത്തിലുള്ള നിർദ്ദേശം. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എൽഡിഎഫ് സർക്കാരിന് ഭൂഷണമല്ല ഇത്തരം നടപടികളെന്നും കാനം പ്രതികരിച്ചു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതിൽ തെറ്റില്ല. അതിന് ഞങ്ങൾ എതിരുമല്ല. എന്നാൽ വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്ന ഒരു നിയമത്തോടും യോജിക്കുന്നില്ല. ഇടതു സർക്കാരിന്റെ നയങ്ങൾക്കനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടത്. മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതിൽ ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon