ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍. ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികളുണ്ടെന്ന് ഏജന്‍സികള്‍ കരുതുന്നു. ഇതിന്റെ ഉടമകളെ കണ്ടെത്താനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.
2015-ല്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി ബന്ധമുള്ള 1.12 കോടിയുടെ വസ്തു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ബിനാമി വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അഗസ്റ്റ ഇടപാടിലെ കള്ളക്കളി തെളിയിക്കാന്‍ കഴിയുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. കൂടാതെ, ബ്രിട്ടന്, യുഎഇ എന്നിവിടങ്ങളിലെയും മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവിടെ വസ്തുക്കളുടെ മാത്രമല്ല, അക്കൗണ്ട് വിവരങ്ങളും നിരീക്ഷണത്തിലാണ്.
യുപിഎ ഭരണകാലത്തെ അഴിമതി ആരോപണങ്ങളിലൊന്നാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി. വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon