തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയേക്കും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.
വരുന്ന പാർവമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച പ്രധാന ചർച്ചകളാകും ഇന്നത്തെ .യുഡി.എഫ് യോഗത്തിലുണ്ടാകുക. കോൺഗ്രസ് 15 മുസ്ലിംലീഗ് 2 കേരള കോൺഗ്രസ്, ആർ.എസ്.പി, ജനതാദളിന് ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു 2014ലെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം. ഇതിൽ വീരേന്ദ്രകുമാർ വിഭാഗം എൽ.ഡി.എഫിലേക്ക് സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കാനാണ് സാധ്യത. ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിക്കുമെങ്കിലും അത് അംഗീകരിച്ചേക്കില്ല. മുന്നണിയില്‍ ഉള്‍പ്പെടാത്ത ചെറുകക്ഷികളെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ജെഡിയു, യുഡിഎഫ് വിട്ടപ്പോള്‍ പോകാതിരുന്ന വിഭാഗവും, എന്‍ഡിഎ വിട്ടു വന്ന രാജൻ ബാബു വിഭാഗത്തേയും മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക. അതേസമയം, പി സി ജോര്‍ജിനെ മുന്നണിയിലേക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon