ലണ്ടൻ: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 306ന് എതിരേ 325 വോട്ടുകള്‍ക്കാണ് മേ പാര്‍ലമെന്റില്‍ വിശ്വാസം നേടിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 26 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.
ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മെ അവിശ്വാസം മറികടന്നത്. അധികാരമേറ്റെടുത്തപ്പോള്‍ ബ്രിക്സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ മെ അവകാശപ്പെട്ടിരുന്നു.
അതേസമയം, യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന കോര്‍ബിന്റെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയിലെ 71 എംപിമാര്‍ എതിര്‍ത്തു. രണ്ടാമതു ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട മേയ്ക്ക് ഇനി ബ്രെക്സിറ്റ് എപ്രകാരം നടപ്പാക്കാനാവുമെന്നു വ്യക്തമല്ല. ഹൗസ് ഓഫ് കോമണ്‍സില്‍ എട്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ചൊവ്വാഴ്ച നടന്ന ബ്രെക്സിറ്റ് വോട്ടിംഗില്‍ 432 പേര് എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര് മാത്രമാണ് കരാറിനെ അനുകൂലിച്ചത്. പ്രതിപക്ഷത്തിനു പുറമേ മേയുടെ പാര്‍ട്ടിയിലെ നിരവധി എംപിമാര്‍ എതിര്‍ത്തു വോട്ടുചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon