പ്രതിഷേധം തുടരുന്നു. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതുവരെ 200ലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംബാബ്‌വെയില്‍ ഒറ്റയടിക്ക് ഇന്ധനവില കൂട്ടിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വിലവര്‍ധന. 150 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ധനവിലയില്‍ പ്രസിഡന്റ് മന്‍ഗാഗ്വെ പ്രഖ്യാപിച്ചിരിക്കുന്നത്. സിംബാബ്‌വെയില്‍ പ്രസിഡന്റിനെതിരെ വലിയരീതിയില്‍ ജനരോഷം ഉയരുന്നുണ്ട്.
ക്രമാധീത മായി വില വര്‍ധിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരു വിലിറങ്ങി. റോഡുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്തും ടയറുകള്‍ അഗ്നിക്കിരയാക്കിയുമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. പ്രതിഷേധക്കാരെ മുഴുവന്‍ പൊലീസ് അടിച്ചമര്‍ത്തുകയാണ്.
പ്രതിഷേധക്കാര്‍ക്കെതിരെ പൊതുസ്ഥലത്ത് ആക്രമണം നടത്തിയെന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഈ പതിറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സാഹചര്യത്തെയാണ് സിംബാബ്‌വെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
This post have 0 komentar
EmoticonEmoticon