കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കക്കാടെ പൊയില്‍ കരിമ്പു കോളനിക്ക് സമീപമാണ് ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 6 മണിക്ക് പ്രദേശ വാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നൊലിച്ച് മരിച്ച രീതിയിലായിരുന്നു മൃതദേഹം.
അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്.
കക്കാടം പൊയിലിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. പോലീസും മറ്റു ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി.കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
This post have 0 komentar
EmoticonEmoticon