ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ ചൊല്ലി ബിജെപിക്കുള്ളില്‍ കടുത്ത അമര്‍ഷം. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസ്. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നു. വിജയസാധ്യതയുള്ള സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ആര്‍.എസ്.എസ് വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി കോര്‍ കമ്മിറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സുപ്രധാന ഇടപെടല്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
ആര്‍എസ്എസിലേക്കും. സ്ഥാനാര്‍ഥികളെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് തിരിച്ചടിയാകുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പു തന്നെ പട്ടിക പുറത്തുവിട്ട് അനുകൂലതരംഗം മുതലെടുക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.
ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന നേതാക്കളുടെ നിലപാടാണ് അനിശ്ചിതത്വത്തിന് കാരണം. കെ സുരേന്ദ്രന്റെ മണ്ഡലത്തില്‍ തീരുമാനമായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.
തൃശ്ശൂരില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തിന്റെ ഭാഗമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍ എസ് എസ് സമ്മര്‍ദം ശക്തമാക്കിയാല്‍ കേന്ദ്രനേതൃത്വം ഇടപെട്ട് പട്ടികയില്‍ മാറ്റം വരുത്തിയേക്കും. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കും.
പാലക്കാട് സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. എംടി രമേശും മത്സരിച്ചേക്കില്ല. പത്തനംതിട്ടയില്ലെങ്കില്‍ മത്സരത്തിനില്ലെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon