ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളികളിലെ വെടിവെപ്പിലെ പ്രതികളെ നിയമത്തിന്റെ എല്ലാ സാധ്യതകളോടെയും നേരിടുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍. ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ പേരില്ലാത്തവന്‍ ആയി കണക്കാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തെ അപലപിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ആഡേണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിങ്ങള്‍ക്ക് സമാധാനം എന്ന അര്‍ത്ഥം വരുന്ന അസ് സലാം അലൈക്കും എന്ന അറബി ആശംസയോടെയാണ് അഡേണ്‍ പ്രസംഗം തുടങ്ങിയത്
വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ബ്രെന്‍ഡന്‍ റ്റാറന്റ് ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളികളില്‍ കടന്ന് വെടിയുതിര്‍ത്തത്. ഇയാള്‍ പൊലീസിന്റെ പിടിയിലാണ്.അക്രമിക്ക് തോക്ക് കൈവശം വക്കാന്‍ നിയമ സാധുത നല്‍കിയ ന്യൂസിലാന്‍ഡിലെ തോക്ക് നിയമം ശക്തമാക്കുമെന്നും പരിഷ്‌കരിക്കുമെന്നും ജസീന്ത അഡേണ്‍ ഉറപ്പുനല്‍കി. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡില്‍ എങ്ങനെയാണ് ഓസ്ട്രേലിയന്‍ ഭീകരന്‍ പദ്ധതിയിട്ട അക്രമം നടത്തിയതെന്ന് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ ഭീകരവാദപ്രവര്‍ത്തനം നടത്തിയ വ്യക്തി ന്യൂസിലന്‍ഡുകാരനല്ല. ഇവിടെനിന്നും ഉയര്‍ന്നുവന്ന ആളുമല്ല. അയാള്‍ക്ക് അയാളുടെ പ്രത്യയശാസ്ത്രം ഇവിടെ കാണാനും കഴിയില്ല. പക്ഷേ, ഈ ആശയം ഇവിടെ ഉണ്ടായേ ഇല്ല എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon