ബാംഗ്‌ളൂര്‍: ഇന്ത്യയില്‍ ഇനിമുതല്‍ വിമാനടിക്കറ്റുകളും ആമസോണ്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയവ പോലെ വളരെ എളുപ്പത്തില്‍ ഇനി വിമാനടിക്കറ്റുകളും ആമസോണ്‍ ആപ്പ് വഴി ലഭിക്കും.
ആഭ്യന്തര വിമാനടിക്കറ്റുകളായിരിക്കും ആപ്പ് വഴി ലഭ്യമാവുക. ടിക്കറ്റ് കാന്‍സല്‍ ചെയ്താലും നിരക്കുതളൊന്നും ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ആമസോണ്‍ ആപ്പിലെയും വെബ്‌സൈറ്റിലെയും ഫ്‌ളൈറ്റ് ഐക്കണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon