ആലപ്പുഴ:വിജയ് സേതുപതി ആലപ്പുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് പണം നല്‍കി സഹായിച്ച വൃദ്ധ കുഴഞ്ഞ് വീണ് മരിച്ചു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്.
സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന അവര്‍ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് കാണാനെത്തിയ ആരാധകര്‍ക്കിടയില്‍ നിന്ന അച്ചാമ്മ വിജയ് സേതുപതി കണ്ടത്. മക്കളെ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല' എന്നു പറഞ്ഞ അച്ചാമ്മയ്ക്ക് സേതുപതി തന്റെ അസിസ്റ്റന്റിനെ വിളിച്ച് പഴ്സില്‍ നിന്നും മൊത്തം പണവും എടുത്ത് നല്‍കുകയായിരുന്നു. മക്കള്‍സെല്‍വന്റെ ഈ നല്ല പ്രവൃത്തിക്ക് വലിയ കൈയ്യടി ലഭിക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു.
This post have 0 komentar
EmoticonEmoticon