കാസർഗോഡ് : മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. മുന്നണികളുടെ പ്രചാരണത്തിനായി പ്രധാന നേതാക്കള്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോഴും ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍.
സ്ഥാനാര്‍ത്ഥികളും ഉറച്ച വിജയ പ്രതീക്ഷയോടെ പ്രചാരണം സജീവമാക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍റെ പ്രചാരണത്തിനായി ഡീന്‍ കുര്യാക്കോസ് എം.പി, ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മിഥുന്‍ റായ് തുടങ്ങിയ യുവ നേതാക്കള്‍ ഇന്ന് മണ്ഡലത്തിലെത്തും. വോട്ടെടുപ്പ് ദിനം അടുക്കും തോറും വലിയ ആവേശത്തിലാണ് യു.ഡി.എഫിന്‍റെ പ്രചാരണം പുരോഗമിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈയുടെ മണ്ഡലത്തിലെ പൊതു പര്യടന പരിപാടി ഇന്ന് ആരംഭിക്കും, കുമ്പള പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്‍റെയും മണ്ഡലത്തിലെ പ്രചാരണം സജീവമാണ്. കുമ്പള പഞ്ചായത്തിലാണ് രവീശ തന്ത്രിയുടെ ഇന്നത്തെ പര്യടനം. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon